Monday 8 February 2016

പെന്‍ഷന്‍ ബാങ്ക് വഴി

നിലവില്‍ പെന്‍ഷന്‍ പോസ്റ്റോഫീസ് വഴി വാങ്ങിക്കുന്നവര്‍ക്ക്  ചെറിയ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ബാങ്ക് വഴി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചു വരികയാണ്. ആയതിനാല്‍ നിലവില്‍ പെന്‍ഷന്‍ പോസ്റ്റോഫീസ് വഴി വാങ്ങിക്കുന്നവര്‍ പെന്‍ഷന്‍ തുക ബാങ്ക് വഴി ലഭിക്കാന്‍ ബാങ്ക് പാസ്ബുക്കിന്‍റെ കോപി, പെന്‍ഷനര്‍ നമ്പര്‍, ആധാര്‍ കാര്‍ഡിന്‍റെ കോപി എന്നിവ സഹിതം വെള്ള കടലാസില്‍ തയാറാക്കിയ അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് അറിയിക്കുന്നു.